ന്യൂ ഡൽഹി : രാജ്യത്തെ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‍സിന്‍റെ (സിഎപിഎഫ്) ക്യാന്‍റീനുകളില്‍ വിദേശ ഉത്പന്നങ്ങള്‍ വിലക്കില്ല. തദ്ദേശ ഉത്‍പന്നങ്ങള്‍ മാത്രമായിരിക്കും ഇവിടെ നിന്ന് വില്‍ക്കുക.. നടപടി ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും.പ്രധാനമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം മതിയെന്ന് നിര്‍ദേശം നല്‍കിയതയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
Also read : കോവിഡ്-19 : തമിഴ്‌നാടിന് സഹായഹസ്തവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍
തദ്ദേശ ഉത്പന്നങ്ങള്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കണമെന്നും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു.പത്ത് ലക്ഷത്തോളം സിഎപിഎഫ് ഉദ്യോഗസ്ഥരുടെ 50 ലക്ഷത്തോളം കുടുംബാംഗങ്ങള്‍ സിഎപിഎഫ് ക്യാന്‍റീനുകളിലെ ഉപഭോക്താക്കൾ.
Post Your Comments