ന്യൂഡൽഹി: സുപ്രീംകോടതി അഭിഭാഷകർക്ക് ഇനി പുതിയ ഡ്രസ് കോഡ്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കറുത്ത കോട്ടും ഗൗണും ഒഴിവാക്കി വെള്ളനിറമുള്ള വസ്ത്രങ്ങളിലേക്ക് മാറാനാണ് നിർദേശം. വെള്ള ഷർട്ട്, വെള്ള സൽവാർ കമ്മീസ്, വെള്ള സാരി എന്നിവയാകും ഇനി സുപ്രീംകോടതിയിലെ അഭിഭാഷകരുടെ വേഷം. ഒരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ വസ്ത്രങ്ങൾ വേണം അണിയാൻ എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
Read also: ഓഹരി വിപണിയിൽ ഉണർവ്, ഇന്നത്തെ വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ട കോടതിമുറികളിൽ അടുത്തയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ട്തതിൽ ജഡ്ജിമാർ മാത്രമായിരിക്കും കോടതിമുറികളിലെത്തി വാദം കേൾക്കുക. അഭിഭാഷകർ അവരവരുടെ ചേംബറുകളിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വാദം നടത്തിയാൽ മതിയാകും.
Post Your Comments