Latest NewsNewsOmanGulf

നിയമലംഘനം : പ്രവാസി തൊഴിലാളികൾ പിടിയിൽ

മസ്കറ്റ് : നിയമം ലംഘനം നടത്തിയതിന് പ്രവാസി തൊഴിലാളികൾ ഒമാനിൽ പിടിയിൽ. നിസ്​വ വിലായത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചു വന്ന തയ്യൽക്കടയിലെ പ്രവാസി ജോലിക്കാരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥാപനം അടപ്പിക്കുകയും തയ്യൽ മെഷീനുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. പല വിദേശ തൊഴിലാളികളും രഹസ്യമായി തയ്യൽജോലികൾ ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത തയ്യൽക്കടകൾ, ലോൺഡ്രികൾ എന്നിവയ്ക്കെതിരെ കർശന നടപടികളാണു അധികൃതർ സ്വീകരിക്കുന്നത്.

Also read : കോവിഡ്: സൗദിയിൽ ഒമ്പത് മരണം കൂടി

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 298 പേർക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 209 വിദേശികളും 89 പേർ ഒമാൻ സ്വദേശികളുമാണ്. തോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 401ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 1298ആയി ഉയർന്നു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചു. പതിനേഴ് പേരാണ് ഇതുവരെ ഒമാനിൽ കൊവിഡ് 19 ബാധിച്ച് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button