Latest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മ അറസ്റ്റിൽ

തൃശ്ശൂര്‍ : ഭര്‍ത്തൃവീട്ടില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ചുപോയ യുവതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റുചെയ്തു. എയ്യാല്‍ സ്വദേശിയായ മുപ്പത്തൊന്നുകാരിയെയാണ് തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് കാണാതായത്. ഇവരെ കാണാനില്ലെന്ന പരാതിയുമായി വൈകീട്ടോടെ ഭര്‍ത്താവ് പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ പോലീസ് കണ്ടെത്തുകയായിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ 14-ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button