KeralaLatest NewsNews

ഒന്നര മാസത്തിനു ശേഷം ആദ്യ യാത്രാ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേയ്ക്ക് ഇന്ന് പുറപ്പെടുന്നു

ന്യൂഡല്‍ഹി : ഒന്നര മാസത്തിനു ശേഷം ആദ്യ യാത്രാ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേയ്ക്ക് ഇന്ന് പുറപ്പെടുന്നു. ഡല്‍ഹിയില്‍ നിന്നും രാവിലെ 11. 25 നാണ് ട്രെയിന്‍ പുറപ്പെടുക. രാജ്യത്ത് ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പാസഞ്ചര്‍ സര്‍വീസ് ഇന്നലെ മുതലാണ് റെയില്‍വേ പുനരാരംഭിച്ചത്.

READ ALSO :വിമാന സര്‍വീസ് ആരംഭിയ്ക്കാന്‍ കേന്ദ്രനീക്കം : വിമാന കമ്പനികള്‍ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ കൊങ്കണ്‍ വഴിയാണ് ട്രെയിന്‍ ഓടുക. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തിച്ചേരും. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ്. ഐആര്‍സിടിസി വഴി മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ട്രെയിന്‍ പുറപ്പെടുന്നതിനു 24 മണിക്കൂര്‍ മുമ്ബ് ബുക്കിങ് അവസാനിപ്പിക്കും. ആര്‍എസി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല.
ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ തിരുവനന്തപുരത്തേക്കും മൂന്ന് സര്‍വീസുകള്‍ തിരിച്ച് ഡല്‍ഹിയിലേക്കുമാണ് ഉണ്ടാകുക. ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ന്യൂഡല്‍ഹിയിലേക്കുമാണ് സര്‍വീസുകള്‍. തിരുവനന്തപുരത്ത് നിന്ന് ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച രാത്രി 7.45 ന് പുറപ്പെടും.

ട്രെയിന് കേരളത്തില്‍ അവസാന സ്റ്റോപ്പായ തിരുവനന്തപുരത്തിന് പുറമെ രണ്ട് സ്റ്റോപ്പുകള്‍ മാത്രമാണ് ഉണ്ടാകുക. എറണാകുളം ജങ്ഷന്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് കേരളത്തില്‍ ട്രെയിന്‍ നിര്‍ത്തുക. മറ്റു സ്റ്റോപ്പുകള്‍ മംഗളുരു, മഡ്ഗാവ്, പനവേല്‍, വഡോദര, കോട്ട എന്നിവയാണ്.

കര്‍ശന പരിശോധകള്‍ക്ക് ശേഷം മാത്രമാണ് യാത്രക്കാരെ ട്രെയിനില്‍ പ്രവേശിപ്പിക്കൂ. രോഗലക്ഷണമുള്ളവരെ ട്രെയിന്‍ യാത്രയ്ക്ക് അനുവദിക്കില്ല. സ്റ്റേഷനിലെത്തുമ്‌ബോഴും പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനാല്‍ ടിക്കറ്റ് ലഭിച്ച യാത്രക്കാര്‍ ഒന്നര മണിക്കൂര്‍ മുമ്ബ് സ്റ്റേഷനിലെത്തണം. സീറ്റ് ഉറപ്പാക്കിയ ടിക്കറ്റുള്ളവരെ മാത്രമേ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. യാത്രക്കാരന് സ്റ്റേഷനിലേക്ക് വരാനും സ്റ്റേഷനില്‍ നിന്ന് പോകാനുമുള്ള വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ടിക്കറ്റ് രേഖയായി ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button