Latest NewsKeralaNattuvarthaNewsCrime

നല്ലയിനം പച്ചക്കറി തൈയ്യാണ് അമ്മേ; അമ്മയെ കബളിപ്പിച്ച് കഞ്ചാവ് നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

ചേർത്തല; നല്ലയിനം പച്ചക്കറിത്തൈ ആണെന്ന്‌ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്‌ വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍ . ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന്‌ സമീപം നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍ എം.യദുകൃഷ്ണന്‍ (21) ആണ് അറസ്റ്റിലായത് . ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

കുറച്ചുനാൾ മുൻപ് യുവാവ് ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ട്‌ കിളിര്‍പ്പിച്ച്‌ വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നു , പച്ചക്കറിത്തൈ ആണെന്നാണ് സംശയമുയര്‍ത്തിയ അമ്മയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു .

പിടിയിലായ യുവാവ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അപ്രന്റീസാണ് , ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന്‌ കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. സാജു വര്‍ഗീസിന്റെ നിര്‍ദേശത്തിലായിരുന്നു പരിശോധന നടന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button