ദില്ലി: കൊറോണ കാരണം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടം മെയ് 16 മുതല്‍ ആരംഭിക്കും . 31 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ് ഈ വേളയില്‍ ഇന്ത്യയിലെത്തിക്കുക. ഒരാഴ്ച നീളുന്ന രണ്ടാംഘട്ടം 22ന് അവസാനിക്കും. ഒരാഴ്ച നീളുന്ന രണ്ടാംഘട്ടം 22ന് അവസാനിക്കും. 149 വിമാന സര്‍വീസുകള്‍ നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെയില്‍ രണ്ടു ലക്ഷം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ പകുതിയാകുമ്പോഴേക്കും നാല് ലക്ഷത്തോളം പേരെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.ഗള്‍ഫ്, അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, ബ്രിട്ടന് എന്നീ മേഖലകളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ പ്രവാസികളെ കൊണ്ടുവരുന്നത്. വാണിജ്യ വിമാനങ്ങളും കപ്പലുകളുമാണ് ഇതിന് ഉപയോഗിക്കുന്നത്.
ഗള്‍ഫ് യുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ രക്ഷാദൗത്യമാണിതെന്ന് സര്‍ക്കാര്‍ പറയുന്നു. രണ്ട് ഘട്ടങ്ങളായിട്ടാണ് വന്ദേഭാരത് മിഷന് നടപ്പാക്കുക എന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.രാജ്യത്തെത്തിയാല്‍ എല്ലാവരും 14 ദിവസം ക്വാറന്റൈനിലാകും. സൗകര്യങ്ങള്‍ സംസ്ഥാനങ്ങളാണ് ഒരുക്കുക. ആദ്യ ആഴ്ചയില്‍ എയര്‍ ഇന്ത്യ മാത്രമാകും സര്‍വീസ് നടത്തുക എന്നും മന്ത്രി പറഞ്ഞു.
പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം; 24 പേര് കൂടി അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് പേർ
കൊറോണ രോഗമില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ നാട്ടിലേക്ക് കൊണ്ടുവരൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മുമ്ബ് പരിശോധന നടത്തും. നാട്ടിലെത്തിയാലും വൈദ്യ പരിശോധന നടത്തും. 14 ദിവസം ക്വാറന്റൈനിലിരിക്കണം. രോഗമില്ലെന്ന് ഉറപ്പായാല്‍ വീട്ടിലേക്ക് തിരിക്കാം. ആദ്യഘത്തില്‍ പ്രയാസം നേരിടുന്നവരെയാണ് പരിഗണിക്കുക. രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ളവരെയും.കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ്, അമേരിക്ക, യൂറോപ് എന്നിവിടങ്ങളിലേക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments