Latest NewsKeralaNattuvarthaNewsIndia

സമ്പത്തിനെ കണ്ടവരുണ്ടോ?; ഡൽഹിയിലെ സമ്പത്തിന്റെ അസാന്നിധ്യം ചർച്ചാകുന്നു

പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന്​ സ​മ്പ​ത്ത്​ ത​യാ​റാ​യി​ട്ടി​ല്ല

തിരുവനന്തപുരം; കോവിഡ് വ്യാപന ഭീതിയിൽ അ​ന്ത​ര്‍ സം​സ്ഥാ​ന മ​ല​യാ​ളി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വി​ന്​ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​ദ്ധ​കാ​ട്ടു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ന്​ ശ​ക്തി​കൂ​ട്ടി ​ ഡ​ല്‍​ഹി​യി​ലെ സം​സ്ഥാ​ന​ത്തിന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​ടെ അ​സാ​ന്നി​ധ്യ​വും വി​വാ​ദ​ത്തി​ല്‍. മ​ല​യാ​ളി​ക​ള്‍ നാ​ട്ടി​ലെ​ത്താ​ന്‍ വി​ഷ​മി​ക്കുമ്പോ​ള്‍ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി എ. ​സ​മ്ബ​ത്ത്​ നാ​ട്ടി​ല്‍ സു​ര​ക്ഷി​ത​മാ​യി ഇ​രി​ക്കുന്നെന്നാണ് കോ​ണ്‍​ഗ്ര​സിന്റെ ആ​ക്ഷേ​പം .

സമ്പത്തിനെ കാ​ബി​ന​റ്റ്​ റാ​ങ്കാ​ടെ സ​ര്‍​ക്കാ​റിന്റെ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി നി​യ​മി​ച്ച​തി​നെ പ്ര​തി​പ​ക്ഷം എ​തി​ര്‍​ത്തി​രു​ന്നു. ഉ​യ​ര്‍​ന്ന ശ​മ്പ​ള​വും പേ​ഴ്​​സ​ന​ല്‍ സ്​​റ്റാ​ഫും വീ​ടും വാ​ഹ​ന​വും ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യു​ള്ള നി​യ​മ​നം ഖ​ജ​നാ​വി​ന്​ ന​ഷ്​​ടം വ​രു​ത്തു​മെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം ഉയർന്നത്.

കൂടാതെ കേ​ര​ള​ഹൗ​സി​ലെ ​റെസി​ഡ​ന്‍​റ്​ ക​മീ​ഷ​ണ​റെക്കാ​ള്‍ അ​ധി​കാ​രം ന​ല്‍​കി നി​യ​മി​ച്ചി​ട്ടും ന​ഴ്​​സു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ദു​രി​ത​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​തെ നാ​ട്ടി​ലേ​ക്ക്​ പോ​യെ​ന്നാ​ണ്​ ആ​ക്ഷേ​പം. യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ സ​മ്ബ​ത്തി​ന്റെ വീ​ടി​ന​ടു​ത്ത്​ ‘സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​യെ വി​ളി​ച്ചു​ണ​ര്‍​ത്ത​ല്‍’ എ​ന്ന സ​മ​ര​വും ന​ട​ത്തിയിരുന്നു.

എന്നാൽ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന്​ സ​മ്പ​ത്ത്​ ത​യാ​റാ​യി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ച​ത്​ സം​സ്ഥാ​ന സ​ര്‍​ക്കാ​റിന്റെ വി​ക​സ​ന, പ​ദ്ധ​തി കാ​ര്യ​ങ്ങ​ള്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രും മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന്​ വേ​ണ്ടി മാ​ത്ര​മാ​ണെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. വി​വാ​ദം രാ​ഷ്​​ട്രീ​യ​ല​ക്ഷ്യ​ത്തി​നെ​ന്ന ആ​ക്ഷേ​പ​മാ​ണ്​ എ​ല്‍.​ഡി.​എ​ഫി​ന്. കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ട​ല്‍ പ്ര​ഖ്യാ​പി​ച്ച മാ​ര്‍​ച്ച്‌​ 24നാ​ണ്​ സമ്പത്ത്​ നാ​ട്ടി​ലേ​ക്ക്​ പോ​യ​ത് എന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button