ദോഹ: നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകരെ തിരിച്ചെത്തിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍. കോവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ നിരവധി നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് കുടുങ്ങിക്കിടക്കുന്നത്. നാട്ടില്‍ അവധിക്ക് പോയി തിരിച്ചു വരാനാകാതെ 250ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്. ഇവരെ തിരികെ എത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ ഇന്ത്യന്‍ എംബസിക്കും, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഡോ. ശശി തരൂര്‍ എം.പി, ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കും സംഘടന നിവേദനം നല്‍കിയിട്ടുണ്ട്.
സംഘടന വര്‍ക്കിംഗ് പ്രസിഡന്‍റ് മിനി ബെന്നി, സെക്രട്ടറി സാബിത് പാമ്ബാടി, ട്രഷറര്‍ ലുത്ഫി കലമ്ബന്‍, വര്‍ക്കിങ് സെക്രട്ടറി അനിലേഷ് പാലക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നത്.
ഖത്തര്‍ റെഡ്ക്രസന്റ്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, സിദ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഖത്തര്‍ പെട്രോളിയം, അല്അഹ്ലി ഹോസ്പിറ്റല്‍, തുടങ്ങി സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് സര്‍വീസ് സ്റ്റാഫ് തുടങ്ങിയവരാണ് തിരിച്ചുവരാനാകാതെ പ്രയാസെപ്പടുന്നത്. പലരുടെയും കുടുംബം ഖത്തറിലാണുള്ളത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നാട്ടിലെത്തി, മാര്‍ച്ചില്‍ ഖത്തറിലേക്ക് മടങ്ങി വരേണ്ടിയിരുന്നവരാണ് ഇവരില്‍ ഏറെയും.
Post Your Comments