അടൂർ : ഏക മകൻ വാഹനാപകടത്തിൽ മരിച്ച വേദനയിൽ കഴിഞ്ഞിരുന്ന അൻപത്തിനാലുകാരിക്ക് ഇരട്ടി മധുരവുമായി പിറന്നത് ഇരട്ടക്കുട്ടികൾ. വടശ്ശേരിക്കര ശ്രീനിവാസിൽ ശ്രീധരൻ – കുമാരി ദമ്പതികൾക്കാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. ആൺകുഞ്ഞും പെൺകുഞ്ഞും അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പൂർണ ആരോഗ്യത്തോടെയിരിക്കുന്നു.
ലാളിച്ചു വളർത്തി വലുതാക്കിയ ദമ്പതികളുടെ ഏക മകൻ 2018 ഡിസംബറിലാണ് വാഹനാപകടത്തിൽ മരിച്ചത്. ഇതിന്റെ വേദനയിൽ കഴിയവേയാണ് വീണ്ടും ഒരു കുട്ടി കൂടി വേണമെന്ന ആഗ്രഹം ദമ്പതികൾ
പ്രകടിപ്പിച്ചത്. തുടർന്ന് ഒരു വർഷം മുൻപ് വന്ധ്യതാ ചികിത്സാ വിദഗ്ധനായ ലൈഫ് ലൈൻ ആശുപത്രി എംഡി ഡോ. എസ്. പാപ്പച്ചന്റെ ചികിത്സ തേടുകയായിരുന്നു . പാപ്പച്ചനെ കൂടാതെ മകൻ ഡോ. സിറിയക് പാപ്പച്ചൻ, ഡോ. ബി. പ്രസന്നകുമാരി, ഡോ. ജെസ്ന ഹസൻ, ഡോ. ഷീജ പി. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്.
Post Your Comments