ഭുവനേശ്വർ; ലേബർ റൂമിൽ കയറി ഭാര്യയെ കാണാൻ അനുവദിച്ചില്ല, യുവാവ് ഡോക്ടറുടെ ചെവി കടിച്ച് മുറിച്ചു. ഒഡീഷയിലെ എംസിജി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറായ ഷക്കീല്‍ ഖാന്റെ ചെവിയാണ് തരണ പ്രസാദ് മഹാപത്ര (32) എന്നയാള്‍ കടിച്ച് പറിച്ചെടുത്തത്.
ഭാര്യക്കൊപ്പം വന്നയാളാണ് മഹാപത്ര. ലേബര്‍ റൂമില്‍ ഒരു കാരണവശാലം കയറാന്‍ പാടില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മഹാപത്രയോട് പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായി അദ്ദേഹം ഡോക്ടറെഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
2020ലെ പകര്‍ച്ച വ്യാധി നിരോധന നിയമവും പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബെര്‍ഹാംപുര്‍ പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി തേടുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments