ലക്‌നൗ: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് സഹോദരന്റെ മൂക്ക് കടിച്ചു മുറിച്ചു. മദ്യപാനിയായ ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും, മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഇയാൾ വീട്ടുകാരെ മർദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ കനൂജിലെ രാംലാല്‍പൂര്‍ല ഗ്രാമത്തിലാണ് സംഭവം
also read:മദ്യപിക്കാൻ പണം നല്‍കിയില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു
ഇളയ സഹോദരനായ സൊബ്രാനെ ആക്രമിച്ച കേസില്‍ പ്രതിയായ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, സഹോദരനെ ആക്രമിച്ചതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ശ്രീകാന്ത് പൊലീസിനോട് പറഞ്ഞത്.
Post Your Comments