അബുദാബി : എണ്ണ ഉൽപാദനം കുറയ്ക്കാനൊരുങ്ങി യുഎഇ. പ്രതിദിന എണ്ണ ഉൽപാദനത്തിൽ നിന്നും 1 ലക്ഷം ബാരൽ കുറവു വരുത്താൻ തീരുമാനിച്ചുവെന്ന് ഊർജ, വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മൻസൂരി അറിയിച്ചു.ലോക എണ്ണ വിപണിയിലെ പുനഃക്രമീകരണത്തിനുവേണ്ടിയാണ് വീണ്ടും ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഒപെക് പ്ലസ് ധാരണയുടെ അടിസ്ഥാനത്തിൽ ഏപ്രിലിൽ പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണയാണ് യുഎഇ ഉൽപാദിപ്പിച്ചത്.
Also read : കുവൈറ്റിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു
യു.എ.ഇയില്‍ തിങ്കളാഴ്ച 680പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, മൂന്ന് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 201ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,878ഉം ആയതായി
യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 577 പേര്‍ക്ക് കൂടി സുഖം പര്പിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം എണ്ണം 5,381 ആയി ഉയർന്നു.
Post Your Comments