കോഴിക്കോട് • വന്ദേ ഭാരത് മിഷന്റെ അഞ്ചാം നാള് പ്രത്യേക വിമാനങ്ങളില്‍ സംസ്ഥാനത്തെത്തിയ 6 പ്രവാസികള്‍ക്ക് കോവിഡ് – 19 ലക്ഷണങ്ങള്‍. ഇന്ന് പുലര്‍ച്ചെ 12.30 ന് കരിപ്പൂരില്‍ എത്തിയ ബഹ്റൈന്‍ വിമാനത്തിലെ നാല് പേര്‍ക്കും, കഴിഞ്ഞദിവസം രാത്രി ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തിലെ യാത്രക്കാരായ രണ്ട് പേര്‍ക്കുമാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
കരിപ്പൂരില്‍ വന്നിറങ്ങിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ആദ്യ ഘട്ട പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
നെടുമ്പാശ്ശേരിയില്‍ എത്തിയ രണ്ടുപേരെ ളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരില്‍ കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
Post Your Comments