മാവേലിക്കര: ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാനെതിരെ മതവിദ്വേഷം വളര്‍ത്താനും പ്രധാനമന്ത്രിക്കെതിരെ അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ച് വീണ്ടും കേസ്. ഒരു പ്രമുഖ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന കഥകള്‍ക്കപ്പുറം എന്ന പരിപാടിയുടെ മാര്‍ച്ച് 26 ലെ 88-മത് എപ്പിസോഡിനെതിരെയാണ് പരാതി. യാതൊരു ഗവേഷണവും നടത്താതെ തെറ്റായ വിവരങ്ങള്‍ ചേര്‍ത്താണ് പരിപാടി അവതരിപ്പിച്ചത്. പ്രാണേഷ് കുമാറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന് എന്ന രീതിയിലാണ് പരിപാടിയുടെ തിരക്കഥ.
എന്നാല്‍ പ്രാണേഷ് കുമാറിന്റെ ഭാര്യ സാജിദ എന്ന സ്ത്രീയാണ്. പോലീസ് ഏറ്റുമുട്ടലില്‍ പ്രാണേഷ്, ഇസ്രത്ത് ജഹാന് എന്നിവരും രണ്ട് പാക്കിസ്ഥാന് പൗരന്മാരായ തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. മുജീബ് അവതാരകനായ പ്രാദേശിക ചാനലിലെ പ്രധാനിയായ അനില്‍ വള്ളിക്കോടാണ് പരിപാടിയുടെ രചയിതാവ്. ഗുജറാത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരണമടഞ്ഞ പ്രാണേഷ് പിള്ളയുടെ പിതാവിനെ പറ്റിയുള്ള പരിപാടിയായിരുന്നു ഇത്. ഇതിലാണ് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രധാനമന്ത്രിക്കെതിരെ അപവാദ പ്രചരണം നടത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കു വേണ്ടിയുണ്ടാക്കിയ വ്യാജ ഏറ്റുമുട്ടലായിരുന്നു ഈ സംഭവം എന്ന് മുജീബ് പറയുന്നുണ്ട്.തീര്‍ത്തും മത-രാഷ്ട്രീയ സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടു കൂടി പ്രതികള്‍ ഗൂഡാലോചന നടത്തി തയ്യാറാക്കിയ ഈ പരിപാടി തയ്യാറാക്കിയ ഇവരേയും പരിപാടി നിര്‍മ്മിച്ച പ്രക്ഷേപണം നടത്തിയ ചാനൽ മേധാവി ഷംനാദ് പുതുശ്ശേരിയേയും പ്രതിയാക്കിയാണ് ബി ജെ പി മാവേലിക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് കാട്ടൂര്‍ പരാതി നല്‍കിയത്.
പരിപാടിയുടെ പെന്‍ഡ്രൈവ്, മുജീബിന്റെ ഫേസ്ബുക്കിന്റെ സ്ക്രീന്‍ ഷോട്ട് എന്നിവ ചേര്‍ത്താണ് പരാതി. പരാതി കൈപ്പറ്റിയ പോലീസ് പ്രാഥമികാന്വേഷണം നടത്തുമെന്ന് പരാതിക്കാരനെ അറിയിച്ചു. നേരത്തെ ഓച്ചിറ സ്വദേശിനിയായ യുവതിക്ക് വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിക്കുകയും ഇവരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്ത കേസിലെ പ്രതിയാണ് മുജീബ് റഹ്മാൻ. മുജീബിന്റെ സാമ്പത്തിക – മതതീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചു.
യുവതിയുടെ പരാതി ഇങ്ങനെ, പൊലീസിലെ പല ഉന്നത ഉദ്യോഗസ്ഥർക്കും മാവേലിക്കരയിലെ അഭിഭാഷകനായ മുജീബ് റഹ്മാനുമായി അരുതാത്ത പല ഇടപാടുമുണ്ടെന്നാണ് ആരോപണം. ഇത് കൂടാതെ ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്തും നോട്ട് ഇരട്ടിപ്പിക്കലടക്കമുള്ള രാജ്യദ്രോഹ കുറ്റം ലഭിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്നും ആരോപണം ഉണ്ട്. ഇത് ശരി വെക്കുന്ന തരത്തിലുള്ള തെളിവുകളും ചില മാധ്യമങ്ങള്‍ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്.
ലോക് ഡൗൺ കാലത്തെ ആദ്യത്തെ സ്ത്രീ പീഡന പരാതി കോവിഡിൻ്റെ സാഹചര്യത്തിൽ ഈ മെയിലാണ് ഇന്നലെ പോലീസിന് ലഭിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വർഷം മുമ്പ് ഒരു കേസ്സുമായി ബസപ്പെട്ടാണ് മുജീബ് റഹ്മാനമായി പരിചയപ്പെട്ടത്.തുടർന്ന് ഇയാൾ മൊബൈലിൽ നിരന്തരം സന്ദേശങ്ങൾ അയക്കുകയും ബന്ധം ഊഷ്മളമാക്കുകയും ചെയ്തു.
പിന്നീട് തൻ്റെ സങ്കല്പത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, ഗുരുവായൂരിൽ വെച്ച് താലികെട്ടി തന്നെ ഭാര്യയായിസംരക്ഷിച്ചു കൊള്ളാമെന്നും ബഹുഭാര്യാത്വം തൻ്റെ സമുദായത്തിൽ നിയമപരമായി കുഴപ്പമില്ലെന്നും വിശ്വസിപ്പിച്ചും, പ്രലോഭിപ്പിച്ചും നാളുകളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ഒന്നര വർഷം മുമ്പ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ബലമായി കീഴ്പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി. നഗ്ന ഫോട്ടോകളെടുത്തു ഭീഷണിപ്പെടുത്തി .തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഹോട്ടലുകളുടെ പേരും വ്യക്തമാക്കിയിട്ടുണ്ട്. ഡി.ജി.പി,ക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതിയുടെ കോപ്പി സമർപ്പിച്ചിട്ടുണ്ട്.
യുവതിയുടെ മൊഴി പ്രകാരം ഇയാൾക്ക് പാകിസ്ഥാനിൽ നിന്നുള്ള കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും ഇവരുമായി അടിക്കടി ബന്ധപ്പെടാറുണ്ടെന്നും കൂടാതെ ദുബായിലേക്ക് പലരെയും 10 ദിവസത്തേക്ക് പണം മുടക്കി ഇയാൾ സ്വർണ്ണ കടത്തിന് വേണ്ടി കൊണ്ടുപോകാറുണ്ടെന്നുമാണ്. ഇത് കൃത്യമായി തെളിയണമെങ്കില്‍ ഇയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
Post Your Comments