Latest NewsIndia

പരിശോധന മുതല്‍ രോഗമുക്തി നിരക്കില്‍ വരെ രാജ്യത്ത് ആന്ധ്ര പ്രദേശ് ഒന്നാമത്

ഏറ്റവും പുതിയ ഡാറ്റ പ്രകാരം രാജ്യത്തുടനീളം പോസിറ്റീവ് കേസുകളുടെ നിരക്ക് 4.02 ശതമാനമാണ്. എന്നാല്‍ ആന്ധ്രയില്‍ പോസിറ്റീവ് കേസുകളുടെ നിരക്ക് 1.07 ശതമാനം മാത്രമാണ്,

അമരാവതി: കൊവിഡ് -19 പരിശോധനയിലും രോഗമുക്തിയിലും ആന്ധ്രാപ്രദേശ് ഒന്നാമത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ റിക്കവറി നിരക്ക് 51.49 ശതമാനവും ആന്ധ്രയില്‍ 31.86 ശതമാനവുമാണ്. കോവിഡ് വൈറസ് രോഗികളുടെ രോഗമുക്തി നിരക്ക്, കൊവിഡ് -19 പരിശോധന, കുറഞ്ഞ മരണസംഖ്യ, സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളുടെ ക്രമാനുഗതമായ കുറവ്, എന്നിവയില്‍ സംസ്ഥാനം മികച്ച റെക്കാര്‍ഡ് നിലനിര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്.

ഇതുവരെ 1,056 പേരെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഏറ്റവും പുതിയ ഡാറ്റ പ്രകാരം രാജ്യത്തുടനീളം പോസിറ്റീവ് കേസുകളുടെ നിരക്ക് 4.02 ശതമാനമാണ്. എന്നാല്‍ ആന്ധ്രയില്‍ പോസിറ്റീവ് കേസുകളുടെ നിരക്ക് 1.07 ശതമാനം മാത്രമാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ 10,730 സാമ്പിളുകളില്‍ പരിശോധന നടത്തി. ഒരു ദശലക്ഷം ജനസംഖ്യയില്‍ ശരാശരി 3,593 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.

രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും ; നാലാംഘട്ടം പുതിയ നിയമങ്ങള്‍ അനുസരിച്ച്‌

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കൊവിഡ്മൂ മൂലം ആന്ധ്രയിലെ മരണ നിരക്ക് 2.24 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button