ന്യൂ ഡൽഹി :രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആണ് പ്രഖ്യാപനം. ആത്മ നിർഭർ ഭാരത് അഭ്യാൻ എന്നാണ് പദ്ധതിയുടെ പേര്. രാജ്യത്തെ സമസ്ത മേഖലകൾക്കും ഉത്തേജനം നൽകുന്നതാണ് പാക്കേജ്. ജിഡിപിയുടെ 10ശതമാനമാണ് ഇതിനായി നീക്കി വെക്കുന്നത്. പ്രത്യേക പാക്കേജിനെ കുറിച്ചുള്ള വിശദാംശങ്ങൾ ധനകാര്യ മന്ത്രി നിർമല സീതാരാമൻ നാളെ അറിയിക്കുമെന്നും കർഷകർ, തൊഴിലാളികൾ ചെറുകിട സംരംഭകർ എന്നിവർക്ക് നേട്ടമുണ്ടാകുന്ന പാക്കേജ് ആണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
#WATCH "I announce a special economic package today. This will play an important role in the 'Atmanirbhar Bharat Abhiyan'. The announcements made by the govt over COVID, decisions of RBI & today's package totals to Rs 20 Lakh Crores. This is 10% of India's GDP": PM Narendra Modi pic.twitter.com/1TndvLK9Ro
— ANI (@ANI) May 12, 2020
Also read : ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് വിമാനങ്ങള്‍; ഇന്ത്യന്‍ വ്യോമസേന നിമിഷനേരങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുമാസം പൂര്‍ത്തിയായി. വൈറസുമായുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേ തായിരിക്കും. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടില്ല. ഇതേതുടര്‍ന്ന് കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുകയാണ്. കോവിഡ് വൈറസ് വ്യാപനത്തില്‍ ഉറ്റവര്‍ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു. നമ്മുടെ ദൃഡനിശ്ചയം കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ്. കോവിഡ് പോരാട്ടത്തില്‍ നമ്മള് തോല്‍ക്കില്ല, നമ്മള് തകരില്ല. കോവിഡില്‍ നിന്ന് രാജ്യം രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments