പ്രകൃതി രമണീയമായ ഇന്ത്യ ശുദ്ധമാകുന്നു … തെളിവുകളുമായി കിലോമീറ്ററോളം അകലെയുള്ള അത്ഭുതം തെളിയുന്നു. ലോക്ഡൗണില്‍ പുകയും പൊടിപടലങ്ങളും മാലിന്യവുമടങ്ങി അന്തരീക്ഷം തെളിഞ്ഞതോടെ മനോഹരമായ പല ദൃശ്യങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായിത്തുടങ്ങി. ഇതിലൊന്നാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയില്‍ നിന്നു പുറത്തുവരുന്ന ചിത്രങ്ങള്‍
സഹാറന്‍പൂര്‍ നഗരത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ അവരുടെ വീടുകളില്‍ നിന്നാല്‍ ഹിമാലയന്‍സാനുക്കളിലെ ഗംഗോത്രി, യമുനോത്രി മലനിരകള്‍ വ്യക്തമായി കാണാന്‍ കഴിയും. ഉത്തര്‍പ്രദേശില്‍ നിന്നും 150-200 കിലോമീറ്റര്‍ അകലെയാണ് ഹിമാലയന്‍ മലനിരകള്‍. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മലനിരകള്‍ ദൃശ്യമായത്. മനോഹരമായ കാഴ്ചകള്‍ കാലങ്ങള്‍ക്കു ശേഷം കാണാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. തെളിഞ്ഞ നീലാകാശവും മഞ്ഞുപുതച്ചു നില്‍ക്കുന്ന മലനിരകളും മലിനമാകാത്ത വായുവുമൊക്കെ ലോകൗഡൗണ്‍ ദിനങ്ങളുടെ സംഭാവനയാണ്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് മനോഹരമായ ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. വിവേക് ബാനര്‍ജിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ബിഹാറിലെ സിംഹവാഹിനി ഗ്രാമത്തില്‍ നിന്ന് ദൃശ്യമാകുന്ന എവറസ്റ്റ് കൊടുമുടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നത്.ദശാബ്ദങ്ങളായി മറഞ്ഞിരുന്ന മനോഹരമായ കാഴ്ച സമ്മാനിച്ചത് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ആണ്.
Post Your Comments