ചെന്നൈ: വൈറസ് വ്യാപനത്തിന്റെ അതിതീവ്ര സാഹചര്യത്തിലൂടെ കടന്ന് പോകുകയാണ് തമിഴ്നാട്. രോഗബാധയും മരണവും വര്‍ധിക്കുന്നതിനിടയിലും തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നരിക്കുകയാണ്. കടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതാണ് പ്രധാന മാറ്റം. ഇതോടെ തമിഴ്നാട്ടിലെ ഭൂരിഭാഗം കടകളും തുറന്നു കഴിഞ്ഞു. വൈകിട്ട് ഏഴുവരെയാണ് പ്രവര്‍ത്തന സമയം.
അതേസമയം എല്ലാ ദിവസവും അഞ്ഞൂറിന് മുകളില്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍, നല്‍കിയ ഇളവുകള്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. കോയമ്പേട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും കോവിഡ് വ്യാപിയ്ക്കുകയാണ്. ആന്ധ്രാപ്രദേശില്‍ 26 പേര്‍ക്കാണ് മാര്‍ക്കറ്റിലെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കേരളത്തിലും ഏഴുപേര്‍ക്ക് രോഗം കണ്ടെത്തി. തമിഴ്നാട്ടില്‍ മാത്രം രണ്ടായിരത്തില്‍ അധികം പേര്‍ക്കാണ് കോയമ്പേട് വഴി രോഗം ബാധിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.
Post Your Comments