റിയാദ് : സൗദി അറേബ്യയിൽ കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുപള്ളി സ്വദേശി ഈരക്കാമയിൽ ബെന്നി (53) ആണ് മരിച്ചത്. ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. മറ്റ് പല രോഗങ്ങളും അലട്ടിയിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനയിൽ തന്നെ നില ഗുരുതരമാണന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
വെന്റിലേറ്ററിൽ ഒരാഴ്ചയിലധികം കിടന്നതിന് ശേഷമാണ് തിങ്കളാഴ്ച പുലർച്ചെ ബെന്നി മരണത്തിന് കീഴടങ്ങിയത്. ദമ്മാമിലെ പ്രമുഖ പൈപ്പ് നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 27 വർഷമായി പ്രവാസിയാണ്. ഭാര്യ: ടെസി. മകള്‍ മേബിൽ.
Post Your Comments