Latest NewsNewsIndia

മുലായം സിംങ് ആശുപത്രിയിൽ

ആസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയായിരുന്നു എന്ന് റിപ്പോർട്ടുകൾ

ലക്നൗ; മുൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ മുലായം സിംങ് ഉള്ളത്.

ഇത്തവണ ഉദര സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്, ചെക്കപ്പിന്റെ ഭാഗമായി ബുധനാഴ്ച്ച അദ്ദേഹം ആശുപത്രിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചെയ്തിരുന്നു. ശനിയാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഉദര സംബന്ധമായ ആസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയായിരുന്നു എന്ന് റിപ്പോർട്ടുകൾ.

എന്നാൽ ആശങ്കപ്പെടേണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നുമാണ് സഹോദരന്‍ ശിവ് പാല്‍ യാദവ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button