അറുനൂറിലേറെ ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഒരു ജീവനക്കാരിയെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇന്ത്യാനയിലെ ഒരു ആമസോണ്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന 59 കാരിയായ ജാന ജുമ്പാണ് ഒരു ടിവി പരിപാടിയില്‍ ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. രോഗികളുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലാണ്. കുറഞ്ഞത് അറുനൂറോളം കേസെങ്കിലും ഉണ്ടെന്നാണ് ഇവർ വ്യക്തമാക്കിയത്. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാര്‍ക്ക് കമ്പനി അയയ്ക്കുന്ന ഓട്ടോമേറ്റഡ് മെസ്സജുകളും ഇവര്‍ ശേഖരിച്ചിരുന്നു.
അതേസമയം കോവിഡ് വ്യാപനത്തിനിടയില്‍ 1,75,000 പേരെ കൂടി ജോലിക്ക് നിയമിച്ചതായി അടുത്തിടെ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ 13 ലക്ഷത്തിലേറെ പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2.16 ലക്ഷം പേരുടെ രോഗം ഭേദമായിട്ടുണ്ട്.
Post Your Comments