ന്യൂഡൽഹി: ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. പുതിയ മരുന്നില്‍ നിന്നുണ്ടായ അസ്വസ്ഥതകളാണ് 87 കാരനായ അദ്ദേഹത്തെ ബാധിച്ചതെന്നാണ് റിപ്പോർട്ട്. എയിംസിലെ കാര്‍ഡിയോ പ്രൊഫസര്‍ ഡോ.നിതീഷ് നായിക്കും സംഘവുമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ മന്‍മോഹന്‍ സിങ്ങിന് രോഗം സുഖമാകാൻ ആശംസിച്ചിരുന്നു.
Post Your Comments