പാലക്കാട്: 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോ മരുന്ന് വിറ്റതിനു റിട്ട. ഫിഷറീസ് ജീവനക്കാരന്‍ അറസ്‌റ്റില്‍. ചുള്ളിയാര്‍ ഡാം ശ്രീവല്‍സം വീട്ടില്‍ വിജയന്‍(65) ആണ് അറസ്‌റ്റിലായത്. മദ്യപര്‍ക്കായി കള്ള് ഷാപ്പിന്റെ മാതൃകയില്‍ സൗകര്യവും വിജയന്‍ ഒരുക്കിയിരുന്നു. 10 കുപ്പി മരുന്നുമായാണ് വിജയനെ പിടികൂടിയത്. കാമ്പ്രത്ത് ചള്ളയിലെ ഒരു ഹോമിയോ ഡോക്‌ടറുടെ കൈയില്‍ നിന്നാണ് വില്‍പ്പനയ്‌ക്കായി ഇയാള്‍ മരുന്ന് വാങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്‌തമായി.
ഇതേക്കുറിച്ചു കൂടുതല്‍ അന്വേഷണം നടക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തില്‍ പോലും 42% ആല്‍ക്കഹോളാണുള്ളത്. . മെഡിക്കല്‍ പ്രാക്‌ടീഷണര്‍ക്കുപോലും നിശ്‌ചിത അളവില്‍ മാത്രമേ ഈ മരുന്ന് കൈവശം വയ്‌ക്കാനോ രോഗിക്ക് എഴുതിക്കൊടുക്കുവാനോ പാടുള്ളൂ എന്നിരിക്കെയാണിത്. ഹോമിയോ മരുന്ന് കഴിച്ച പലര്‍ക്കും ദേഹാസ്വാസ്‌ഥ്യം ഉണ്ടായതായി എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു കൊല്ലങ്കോട്, ചുള്ളിയാര്‍ ഡാം, കാമ്പ്രത്ത് ചള്ള ഭാഗങ്ങളില്‍ പരിശോധന.ഒരാഴ്‌ചയായി ഈ മരുന്ന് വ്യാപകമായി വിറ്റിരുന്നു.
തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം, കല്ലേറിൽ സി ഐക്ക് പരിക്ക്
കഴിച്ച പലര്‍ക്കും നാവ് പൊങ്ങാത്ത അവസ്‌ഥയുമായി. തുടര്‍ന്നാണ് ഐ.ബി സംഘം കൊല്ലങ്കോട് റേഞ്ചുമായി ചേര്‍ന്ന് റെയ്‌ഡിനിറങ്ങിയത്.കഴിഞ്ഞ ഒറ്റദിവസം നൂറോളം കുപ്പി മരുന്ന് വിറ്റതായി വിജയന്‍ മൊഴി നല്‍കി100 രൂപ വില വരുന്ന ഒരു ബോട്ടില്‍ മരുന്ന് 500 രൂപയ്‌ക്കാണ് വിറ്റിരുന്നത്.പാലക്കാട് ഐ.ബി. ഇന്‍സ്‌പെക്‌ടര്‍ വി. അനൂപ്, പ്രിവന്റിവ് ഓഫീസര്‍മാരായ സി. സെന്തില്‍കുമാര്‍, കെ.എസ്. സജിത്ത്, ആര്‍. റിനോഷ്, എം. യൂനസ്, എം.എസ്. മിനു, റേഞ്ചിലെ ഇന്‍സ്‌പെക്‌ടര്‍ ബാലഗോപാലന്‍, പ്രീവന്റിവ് ഓഫീസര്‍ രൂപേഷ്, സി.ഇ.ഒ.മാരായ രാജേഷ് ചുള്ളിയാര്‍മേട് എന്നിവര്‍ റെയ്‌ഡില്‍ പങ്കെടുത്തു.
Post Your Comments