അബുദാബി : ന്യുമോണിയ ബാധിച്ച് അബുദാബിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിനു കീഴടങ്ങി. മുസഫയിലെ സാലിം റാഷിദ് അല്‍ ഖുബൈസി എസ്റ്റാബ്ലിഷ്‍മെന്റില്‍ ഹൈഡ്രോളിക്സ് ടെക്നീഷ്യനായിരുന്ന കാസര്‍കോട്, തൃക്കരിപ്പൂര്‍ സ്വദേശി കെ.പി കുഞ്ഞുമൊയ്തീന്‍ (51) ആണ് മരിച്ചത്.
Also read : സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു
മുസഫ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞുമൊയ്തീനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അല്‍ഐന്‍ ബുര്‍ജീല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം അല്‍ഐനില്‍ ഖബറടക്കി.
Post Your Comments