തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മൂലം സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം 80,000 കോടി . റിപ്പോര്‍ട്ട് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. നഷ്ടത്തിന്റെ കണക്കുകള്‍ കണ്ടെത്തിയിരിക്കുന്നത് ആസൂത്രണ ബോര്‍ഡാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ബോര്‍ഡ് നിയോഗിച്ച സമിതിയുടേതാണ് വിലയിരുത്തല്‍.
Read Also : സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കേരളം വീണ്ടും ജാഗ്രതയിലേയ്ക്ക്
ദേശീയതലത്തില്‍ ലോക്ക് ഡൗംണ്‍ തുടങ്ങിയ മാര്‍ച്ച് 25 മുതല്‍ മെയ് മൂന്നു വരെയുള്ള കാലയളവു പരിഗണിച്ചാണ് സമിതി ദ്രുത പരിശോധനാ വിലയിരുത്തല്‍ തയാറാക്കിയത്.
മാര്‍ച്ചില്‍ മാത്രം 29,000 കോടിയുടെ നഷ്ടമാണ് ലോക്ക് ഡൗണ്‍ മൂലം ഉണ്ടായത്. ഏപ്രിലില്‍ പൂര്‍ണമായും സാമ്പത്തിക വ്യവസ്ഥ മന്ദഗതിയിലായി. മെയിലും ഇതു തുടരുകയാണ്. മെയ് മൂന്നു വരെയുള്ള കണക്ക് അനുസരിച്ച് എണ്‍പതിനായിരം കോടിയാണ് സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ള നഷ്ടം.
ദിവസക്കൂലിക്കാരുടെയും സ്വയം തൊഴില്‍ ചെയ്യുന്നവരുടെയും വേതനത്തില്‍ മാത്രം പതിനാലായിരം മുതല്‍ പതിനഞ്ചായിരം കോടിയുടെ വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തോട്ടവിളകള്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ 1570 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കര്‍ഷക തൊഴിലാളികളുടെ വേതന നഷ്ടം 200 കോടിയിലേറെ വരും.
പകര്‍ച്ചവ്യാധി വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇതര സംസ്ഥാനങ്ങളെ ഭക്ഷ്യാവശ്യങ്ങള്‍ക്കും മറ്റും ആശ്രയിക്കുന്ന്ത കുറയ്ക്കാന്‍ കേരളം നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
Post Your Comments