KeralaLatest NewsNews

സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കേരളം വീണ്ടും ജാഗ്രതയിലേയ്ക്ക്

കൊച്ചി സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കേരളം വീണ്ടും ജാഗ്രതയിലേയ്ക്ക് . വിദേശത്തുള്ളവരെ തിരിച്ചെത്തിക്കുന്ന ‘വന്ദേഭാരത്’ ദൗത്യത്തിലെ ആദ്യവിമാനത്തിലെത്തിയ 4 പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്. വ്യാഴാഴ്ച അബുദാബി-കൊച്ചി വിമാനത്തിലെത്തിയ ഒരാള്‍ക്കു ശനിയാഴ്ചയും 3 പേര്‍ക്ക് ഇന്നലെയുമാണു രോഗം സ്ഥിരീകരിച്ചത്. ഈ വിമാനത്തിലെ മറ്റു യാത്രക്കാരുടെ നിരീക്ഷണം ശക്തമാക്കും.

Read Also :  കോവിഡ് വ്യാപന ഭീതിയിൽ മുങ്ങി രാജ്യം; മരണ സംഖ്യ 2206 ആയി

അബുദാബി വിമാനത്താവളത്തില്‍ നടത്തിയ ദ്രുതപരിശോധനയില്‍ നെഗറ്റീവാകുകയും നെടുമ്പാശേരിയിലെ തെര്‍മല്‍ സ്‌കാനിങ്ങില്‍ രോഗലക്ഷണങ്ങള്‍ കാണാതിരിക്കുകയും ചെയ്തവരാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 3 പേരും. കെഎസ്ആര്‍ടിസി ബസുകളിലാണ് ഇവര്‍ പോയത്. വ്യാഴാഴ്ചയിലെ അബുദാബി- കൊച്ചി വിമാനത്തില്‍ 49 ഗര്‍ഭിണികളും അടിയന്തര ചികിത്സയ്‌ക്കെത്തിയ 16 പേരുമുണ്ടായിരുന്നു. രോഗ സാധ്യത കൂടുതലുള്ള ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഇവരുള്‍പ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button