കായംകുളം : കോളജ് അധ്യാപിക മൂല്യനിർണയത്തിനായി വീട്ടിൽ കൊണ്ടുപോയ ഉത്തരക്കടലാസുകൾ കത്തിനശിച്ചു. ആലപ്പുഴയിലാണ് സംഭവം നടന്നത്. കായംകുളം എംഎസ്എം കോളജിലെ അധ്യാപികയായ അനു വീട്ടിൽ മൂല്യനിർണയത്തിനായി കൊണ്ടുവന്ന ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചതായി പൊലീസിൽ പരാതി നൽകിയത്. 38 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ടേബിൾ ലാംപ് വെളിച്ചത്തിൽ ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതിനിടെ ആഹാരം കഴിക്കാൻ പോയി. ഇതിനിടെ തീ പിടിച്ചെന്നാണ് അധ്യാപിക പരാതിയിൽ പറയുന്നത്. കേരള സർവകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്‌സി കെമിസ്ട്രി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം കടലാസിൽ തീ പിടിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments