2019 ഡിസംബറില്‍ ചൈനയില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് 2020 മെയ് ആയപ്പോഴേയ്ക്കും ലോകം മുഴുവന്‍ വ്യാപിയ്ക്കുകയും ലക്ഷങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിടുകയും ലക്ഷക്കണക്കിനു പേര്‍ വൈറസ് ബാധിതരാകുകയും ചെയ്തിരിയ്ക്കുന്നു. അതേസമയം കൊറോണയ്‌ക്കെതിരെ പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ഭൂരിഭാഗം ലോകരാഷ്ട്രങ്ങളും. ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തകളിലൊന്ന് യൂണിവേഴ്സിറ്റി ഓഫ് ഓക്സഫഡ് വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ കുത്തിവച്ച് പരീക്ഷണം ആരംഭിച്ചുവെന്ന വാര്‍ത്ത തന്നെയാണ്. ആന്റിബോഡികള്‍ ഉപയോഗിച്ചുള്ള ചികിത്സയില്‍ തങ്ങള്‍ ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു എന്ന് ഇസ്രായേല്‍ ഗവേഷകരുടെ അവകാശവാദവും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
ഒന്നും പറ്റിയില്ലെങ്കില്‍, കോവിഡ്-19ന്റെ കാര്യത്തിലും സമൂഹ ഉന്മുക്തി എന്ന ആശയത്തില്‍ മനുഷ്യരാശിക്കു പ്രതീക്ഷ വയ്ക്കാനായേക്കും. എന്നാല്‍, ഇത് സമൂഹത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതായരിക്കില്ല. ഒരു സമൂഹത്തിലെ വലിയൊരു ശതമാനം ആളുകളെയും, ചിലര്‍ പറയുന്നത് 50 ശതമാനത്തിലേറെ പേരെയെങ്കിലും ഒരു രോഗം ബാധിക്കുകയാണെങ്കില്‍ ആ രോഗത്തിനെതിരെ ഹേര്‍ഡ് ഇമ്യൂണിറ്റി കൈവരിക്കാനായേക്കുമെന്നാണ്. ഇതു സംഭവിച്ചാല്‍ മരിക്കുന്നവരുടെ എണ്ണത്തിനും കൈയ്യും കണക്കുമുണ്ടാവില്ല. എന്നാലും കുറച്ചു പേരെങ്കിലും രക്ഷപെടും എന്നതും അവര്‍ക്ക് രോഗപ്രതിരോധ ശേഷി കൈവരും എന്നതുമാണ് ഇതിന്റെ സാധ്യത. ആരും മരിച്ചു പോയേക്കാം. കൊറോണാവൈറസിന്റെ കാര്യത്തല്‍ അത് ഇപ്പോഴും അതിവിദൂര സാധ്യത മാത്രമാണ്. അമേരിക്കയില്‍ പോലും ഏറ്റവുമധികം പടര്‍ന്ന പ്രദേശങ്ങളിള്‍ ഇതുവരെ ഏകദേശം 4.5 ശതമാനം പേര്‍ക്കു മാത്രമാണ് രോഗംബാധിച്ചത് എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments