ചെന്നൈ : തമിഴ്നാട് വിഴുപുരത്ത് പത്താം ക്ലാസുകാരിയെ അണ്ണാ.ഡി.എം.കെയുടെ പ്രാദേശിക നേതാവും സുഹൃത്തും ചേർന്ന് തീവച്ചു കൊന്നു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകൾ ജയശ്രീയാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമെന്നാണ് വിഴുപുരം പൊലീസ് പറയുന്നത്. സംഭവത്തിൽ എഐഎഡിഎംകെ നേതാക്കളായ ജി.മുരുകന്, കെ.കാളിയപെരുമാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമത്തില്‍ പെട്ടികട നടത്തുന്ന ആളാണ് ജയപാൽ. . ഉച്ചയ്ക്കു വീടിനോടു ചേര്‍ന്നുള്ള കടയ്ക്കു മുന്നിലിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് പ്രാദേശിക അണ്ണാ ഡി.എം.കെ നേതാവ് ജി.മുരുകന് , കാളിയ പെരുമാള്‍ എന്നിവരെത്തി സാധനങ്ങള്‍ ആവശ്യപെട്ടു. എന്നാൽ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടി കട തുറന്ന് സാധനം നല്‍കിയില്ല. തുടർന്ന് പെണ്‍കുട്ടിയെ പിടികൂടിയ സംഘം കൈകള്‍ രണ്ടും പിറകിലേക്കു ബന്ധിച്ചു. വായില്‍ തുണി തിരുകി മണ്ണണ്ണ ഒഴിച്ചു കത്തികുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ കുട്ടിയെ വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ മരിച്ചു.
ജയപാലിന്റെ സഹോദരനെ എട്ടുവര്‍ഷം മുമ്പ് മുരുകനും സംഘവും കൊലപെടുത്തിയിരുന്നു. ഇതേത്തുടർമ കുടുംബങ്ങള്‍ തമ്മില്‍ വഴക്കും ശത്രുതയുമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
Post Your Comments