ന്യൂഡൽഹി; അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചം അഴിച്ചു മാറ്റി ചികിത്സ നല്‍കേണ്ടിവന്നതിനെത്തുടര്‍ന്ന് ഡോക്ടര്‍ ക്വാറന്റൈനില്‍, എയിംസ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ സാഹിദ് അബ്ദുള്‍ മജീദിനാണ് 14 ദിവസത്തെ ക്വാറന്റൈന്‍ പോകേണ്ടി വന്നിരിക്കുന്നത്.
അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് സ്വന്തം ജീവന്‍ വരെ അപകടപ്പെടുത്തി മജീദ് ചികിത്സ നല്‍കിയത്, വെള്ളിയാഴ്ച പുലര്‍ച്ചെ ആംബുലന്‍സിനുള്ളിലാണ് സംഭവം, ഈ സമയം ശ്വാസം വലിക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു രോഗി. ട്യൂബ് വഴി കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയിരുന്നെങ്കിലും രോഗി മരണ വെപ്രാളത്തിലായതിനാല്‍ വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിച്ചു, ഈ സമയം ധരിച്ചിരുന്ന ഗോഗിള്‍സ് മൂലം കാഴ്ച ശരിയാവാഞ്ഞതിനാല്‍ സുരക്ഷാ കവചം ഊരുകയായിരുന്നു ഡോക്ടര്‍ എന്ന് വ്യക്തമാക്കി.
ഡോക്ടർക്ക് ആംബുലന്‍സിനുള്ളില്‍ ഗോഗിളിലൂടെയുള്ള കാഴ്ച ശരിയാവാത്തതിനാല്‍ ഗോഗിളുകളും ഫെയ്‌സ് ഷീല്‍ഡും ഞാന്‍ നീക്കംചെയ്യുകയായിരുന്നു, വീണ്ടും ഇന്‍ട്യുബേറ്റ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ഒരു പക്ഷെ രോഗിയുടെ മരണത്തിന് കാരണമാവുമായിരുന്നു”, ഡോക്ടര്‍ പറയുന്നു. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലക്കാരനായ ഡോക്ടര്‍ സാഹിദ് അബ്ദുള്‍ മജീദ്, ഡോക്ടറുടെ സമയോചിതമായ പ്രവൃത്തി മൂലം രോഗിയെ മരണത്തിലേക്ക് പോകാതെ രക്ഷിക്കാനായി, സമൂഹ മാധ്യമങ്ങളിൽ ഡോക്ടറുടെ സൽപ്രവൃത്തി വൈറലായി കഴിയ്ഞ്ഞു.
Post Your Comments