ലക്നൗ; 3 വയസുകാരനെ തൊഴിച്ചും, അടിച്ചും പിതാവ് ദാരുണമായി കൊലപ്പെടുത്തി, ബുലന്ദ്ഷഹര്‍ നാഗ്ല ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
അമിതമായി മദ്യപിച്ച് രാത്രി മദ്യലഹരിയില്‍ വീട്ടില്‍ എത്തിയ സുഭാഷ് ബഞ്ചാരയാണ് ക്രൂരകൃത്യം നടത്തിയത്. വീട്ടില്‍ എത്തിയ സുഭാഷ് മുട്ടക്കറി പാകം ചെയ്ത് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ച ഭാര്യയെ സുഭാഷ് തുടക്കത്തില്‍ അടിച്ചു. തുടര്‍ന്നും ക്രോധം മാറാതെ മകനെയും തല്ലുകയായിരുന്നു.
ഭാര്യയോടുള്ള വിരോധമത്രയും ഇയാൾ 3 വയസുകാരനോട് തീർക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കിയത്, അച്ഛന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരനെ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
നാടിനെ നടുക്കിയ സംഭവത്തിന് പിന്നാലെ ബഞ്ചാര ഒളിവില്‍ പോയി. ഇയാളെ പിടികൂടുന്നതിനുളള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. കുറ്റകരമായ നരഹത്യയ്ക്കുളള വകുപ്പ് ചുമത്തി ബഞ്ചാരയ്ക്ക് എതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Post Your Comments