
കൊച്ചി: നാവികസേനയുടെ കപ്പലില്‍ ഇന്ന് കൊച്ചിയിലെത്തിയ യുവതി പ്രസവിച്ചു. മാലിദ്വീപില്‍ നഴ്സായ തിരുവല്ല സ്വദേശി സോണിയ ജോസഫാണ് ഇന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കപ്പലില്‍നിന്ന് ഇറങ്ങുമ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സോണിയ ഉള്‍പ്പെടെ 19 ഗര്‍ഭിണികളെയാണ് നാവികസേനയുടെ ഐഎന്‍എസ് ജലാശ്വയില്‍ ഇന്ന് കൊച്ചിലെത്തിച്ചത്. 698 ഇന്ത്യക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.
Post Your Comments