
അബുദാബി : യുഎഇയിൽ 13 പേർ കൂടി ഞയറാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. 781 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 198ഉം, കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18,198ഉം ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 4804ആയി ഉയർന്നിട്ടുണ്ട്. വൈറസ് ബാധ അതിജീവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശ്വാസം പകരുന്നുണ്ടെന്നും, 24 മണിക്കൂറിനിടെ 29,000 കൊവിഡ് പരിശോധനകള്‍ നടത്തിയതായും അധികൃതർ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള 88 അംഗ മെഡിക്കല്‍ സംഘം കഴിഞ്ഞ ദിവസം ദുബായിലെത്തിയിരുന്നു. യുഎഇ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനു പ്രത്യേക അനുമതി നൽകിയത്.
ഒൻപത് പേർ കൂടി കുവൈറ്റിൽ കോവിഡ് 19 ബാധിച്ച് ഞായറാഴ്ച മരിച്ചു. 1065 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 244പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 58ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8688ഉം ആയതായി അധികൃതർ അറിയിച്ചു. 107 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ വിമുക്തരായവരുടെ എണ്ണം 2729 ആയി ഉയർന്നു. നിലവിൽ 5901 പേരാണ് ചികിത്സയിലുള്ളത്, 114 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ആദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ 99 , ഹവല്ലി ഗവർണറേറ്റിൽ 237 പേർ, അഹ്മദി ഗവർണറേറ്റിൽ 214, ഫർവാനിയ ഗവർണറേറ്റിൽ 450 പേർ, ജഹ്റ ഗവർണറേറ്റിൽ 65 പേർ എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ കണക്കുകൾ.
ഒമാനിൽ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു. 175 പേര്‍ക്ക് കൂടി ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍123 പേര് വിദേശികളും 52 പേര് ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 3399 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1117 ആയി ഉയർന്നു. ഒമാനില്‍ പതിനേഴ് പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Also read : മാലിദ്വീപില്‍ നിന്ന് രണ്ടാമത്തെ കപ്പല്‍ പുറപ്പെട്ടു
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. പുതുതായി 1912 പേർക്ക് കൂടി ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്, ഏഴു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39,048ഉം, മരിച്ചവരുടെ എണ്ണം 246ഉം ആയി, രോഗമുക്തി നേടിയവരുടെ എണ്ണം 11,457ആയി ഉയർന്നു. 27,345 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 143 പേരുടെ നില ഗുരുതരമാണ്.
Also read : ഷാര്‍ജയിലെ 49നില കെട്ടിടത്തിലെ തീപിടിത്തത്തിന് കാരണം സിഗററ്റ് കുറ്റി
ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന. 54കാരനാണ് മരിച്ചത്. 24 മണിക്കൂറിനിടെ 3,215 പേരിൽ നടത്തിയ പരിശോധനയിൽ . 1,189പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14ഉം,രോഗബാധിതരുടെ എണ്ണം 22,520ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ എണ്ണം 2,753ആയി ഉയർന്നു. നിലവിൽ 9,753 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,27,769പേർ കോവിഡ് പരിശോധനയ്ക്ക് വിധേയമായി</p
Post Your Comments