ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രോഗം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചു. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികൾ മരിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയാണ് അറിയിച്ചത്. ന്യൂയോര്‍ക്ക് സംസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സമാനമായ 75 കേസുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
രക്തക്കുഴലുകള്‍ ചീര്‍ക്കുകയും അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്ന അസുഖത്തെ ‘ഒരു പുതിയ രോഗം’ എന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചതെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ്-19ന്റെ സാധാരണ ലക്ഷണങ്ങളൊന്നും കുട്ടികളില്‍ പലരും കാണിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനകളില്‍ ഫലം പോസിറ്റീവ് ആകുകയോ കോവിഡുമായി ബന്ധപ്പെട്ട ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്‌തിരുന്നു.
Post Your Comments