തിരുവനന്തപുരം • യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.ലിജുവിനെതിരെ രൂക്ഷ പ്രതികരണവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. മാന്യമായി രാഷ്ട്രീയം പറയുന്നെങ്കില്‍ അത് പറയണം. വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരം അറിയുമെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്. താനും പറയാറുണ്ട്.ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല.ഇതൊക്കെ വീട്ടിൽ നിന്ന് ചെറുപ്പത്തിൽ കിട്ടേണ്ട അറിവുകളാണു.ഇനിയും ഇത്തരം വർത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്.ബാക്കി അപ്പോൾ കാണിച്ച് തരാം.പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്.ഒരു അക്കൗണ്ട് സ്റ്റേറ്റ്‌മന്റ് പബ്ലിഷ് ചെയ്യാൻ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേയെന്നും അന്‍വര്‍ പരിഹസിച്ചു.
പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
@M Liju
മാന്യമായി രാഷ്ട്രീയം പറയുന്നെങ്കിൽ അത് പറയണം.വീട്ടിൽ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ നീ വിവരം അറിയും.എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്.ഞാനും പറയാറുണ്ട്.ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല.ഇതൊക്കെ വീട്ടിൽ നിന്ന് ചെറുപ്പത്തിൽ കിട്ടേണ്ട അറിവുകളാണു.ഇനിയും ഇത്തരം വർത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്.ബാക്കി അപ്പോൾ കാണിച്ച് തരാം.പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്.ഒരു അക്കൗണ്ട് സ്റ്റേറ്റ്‌മന്റ് പബ്ലിഷ് ചെയ്യാൻ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേ.ബീന പറയുന്നത് പോസ്റ്റ് ഡിലീറ്റാക്കിയതല്ല,നിങ്ങൾ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ആക്കിച്ചു എന്നാണല്ലോ.ആ സ്റ്റേറ്റ്‌മന്റ് ഫുൾ പ്രസിദ്ധീകരിച്ചാൽ വല്യ സംഭമാവില്ലേ.അത് ചെയ്യൂ.എന്നിട്ട് ഇവിടെ വാ..
(ആരെങ്കിലും ഇവിടെ അദ്ദേഹത്തെ ഒന്ന് മെൻഷൻ ചെയ്യണം)
https://www.facebook.com/pvanvar/posts/3251254591591812
Post Your Comments