തിരുവനന്തപുരം; ഇന്ന് ലോകത്തിന്റെ ഏതു ഭാഗത്ത് കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല എല്ലാ ജില്ലകളിലെയും നോഡല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും ഉണ്ടായിരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടാതെ ഓരോ നിരീക്ഷണ കേന്ദ്രങ്ങളിലും ഒന്നു വീതം ഡോക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യം ഒരുക്കാന്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഏപ്രില്‍ ഒന്നു മുതല്‍ മേയ് എട്ട് വരെ 13.45 കോടി രൂപ അനുവദിച്ചു. രോഗലക്ഷണമുള്ളവരെ ചികിത്‌സിക്കുന്നതിന് വിവിധ വിഭാഗങ്ങളായി തിരിച്ച് 207 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സേവനം ഉപയോഗിക്കാന്‍ 125 സ്വകാര്യ ആശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വേഗം വര്‍ധിച്ചാല്‍ 27 ആശുപത്രികളെ സമ്പൂര്‍ണ കോവിഡ് കെയര്‍ ആശുപത്രികളായി മാറ്റാനാവുമെന്നും വ്യക്തമാക്കി.
എന്നാൽ സര്‍ക്കാര്‍ കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെടും. കെയര്‍ സെന്ററുകളില്‍ 24 മണിക്കൂര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉണ്ടാവും. രോഗലക്ഷണം കണ്ടാല്‍ വീഡിയോ കോള്‍ വഴി ഡോക്ടര്‍മാര്‍ ബന്ധപ്പെടും. ഇ ജാഗ്രത ആപ്പ് ഉപയോഗിച്ച് ടെലി മെഡിസിന്‍ സേവനവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments