കെട്ടിടം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് പരിക്കേറ്റു. മുംബൈ പടിഞ്ഞാറന്‍ കണ്ടിവാലി പ്രദേശത്ത് കെട്ടിടം തകര്‍ന്നു വീണാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍ താമസിച്ചിരുന്ന 40 പേരെ എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പടിഞ്ഞാറന്‍ കണ്ടിവാലിയിലെ ദാല്‍ജി പണ്ടയിലെ മസ്ജിദിന് സമീപം ഒരു മതില്‍ തകര്‍ന്നുവീണു എന്ന നിലയിലാണ് ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് ലഭിച്ച ഫോണ്‍ കോള്‍.
reading also : സ്വകാര്യമേഖലയിലെ ലാബുകൾക്കും കോവിഡ് പരിശോധന അനുവദിക്കണമെന്ന് ഡോക്ടര്‍മാര്‍
ആദ്യഘട്ടത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ മൂന്നപേരെ പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. പിന്നീട് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും പൊലീസും, ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തി രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരണം ഒന്നും സംഭവിച്ചില്ലെന്നും, പരിക്കേറ്റവരെ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എന്‍.ഡി.ആര്‍.എഫ് ഡി.ജി സത്യനാരായണ പ്രധാന്‍ ട്വിറ്ററിലൂടെ ആറിയിച്ചു.
Post Your Comments