KeralaLatest NewsNews

ലോക് ഡൗണിന്റെ ഭാഗമായി എംജി സർവകലാശാല മാറ്റി വച്ച പരീക്ഷകൾ ഉടൻ; തീയതി പുറത്തു വിട്ടു

തിരുവനന്തപുരം: ലോക് ഡൗണിന്റെ ഭാഗമായി എംജി സർവകലാശാല മാറ്റി വച്ച പരീക്ഷകൾ 26 മുതൽ പുനരാരംഭിക്കും. എംജി സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. ജൂൺ ആദ്യവാരം പരീക്ഷകൾ തീരും. സർക്കാർ നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുക.

ആറാം സെമസ്‌റ്റർ യുജി പരീക്ഷകൾ 26, 28, 30, ജൂൺ ഒന്ന് തീയതികളിലും നാലാം സെമസ്‌റ്റർ പരീക്ഷകൾ 27, 29, ജൂൺ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക. ആറാം സെമസ്‌റ്റർ സിബിസിഎസ് (റഗുലർ, പ്രൈവറ്റ്), സിബിസിഎസ്എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ 26 മുതൽ പുനരാരംഭിക്കും. നാലാം സെമസ്‌റ്റർ യുജി പരീക്ഷകൾ 27നും അഞ്ചാം സെമസ്‌റ്റർ സിബിസിഎസ് (പ്രൈവറ്റ്) പരീക്ഷകൾ ജൂൺ നാലിനും ആരംഭിക്കും. നാലാം സെമസ്‌റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും.

അഞ്ചാം സെമസ്‌റ്റർ പ്രൈവറ്റ് പരീക്ഷകൾ ജൂൺ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്‌റ്റർ പിജി പരീക്ഷകൾ ജൂൺ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലും നടക്കും. നാല്, ആറ് സെമസ്‌റ്ററുകളുടെ യുജി മൂല്യനിർണയ ക്യാംപുകൾ ഹോം വാല്യുവേഷൻ രീതിയിൽ ജൂൺ എട്ടിന് ആരംഭിക്കും. സെപ്‌റ്റംബറിൽ(2019) നടന്ന എംഎഫ്എ അപ്ലൈഡ് ആർട്ട്, സ്‌കൾപ്‌ചർ, പെയിന്റിങ് (റഗുലർ/സപ്ലിമെന്ററി – പ്രീവിയസ്/ഫൈനൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും 23 വരെ അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button