തിരുവനന്തപുരം: പന്തീരാങ്കാവ് യു എ പി എ കേസിൽ കേരളത്തിൽ നിർണായക നീക്കങ്ങളുമായി എൻ ഐ എ. കേസുമായി ബന്ധമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും കുറിച്ച് സംഘം അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം നവംബര്‍ രണ്ടിനാണ് സി.പി.എം അംഗങ്ങളായ അലന് ഷുഹൈബ്, താഹ എന്നിവരെ സംസ്ഥാന പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. സി.പി.എം കേന്ദ്ര നേതൃത്വം നടപടി തിരുത്താന്‍ ആവശ്യപ്പെെട്ടങ്കിലും ആഭ്യന്തര വകുപ്പിന്റെ വാദം ആവര്‍ത്തിച്ച മുഖ്യമന്ത്രിക്കൊപ്പമായിരുന്നു ആദ്യം അറസ്റ്റിനെ എതിര്‍ത്ത സംസ്ഥാന, ജില്ല നേതൃത്വം. ഒടുവില്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തു.
ALSO READ: ട്രംപ് ഭരണകൂടം തീര്‍ത്തും പരാജയവും ഒപ്പം ദുരന്തവും … ട്രംപിനെതിരെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ
എന്‍.ഐ. എക്ക് വഴിയൊരുക്കിയത് ഭാവിയില്‍ തങ്ങള്‍ക്ക് തന്നെ ഭീഷണിയാകാമെന്ന ആശങ്ക സി.പി.എം നേതൃത്വത്തില്‍ തന്നെയുണ്ട്. തീവ്രവാദ-മാവോവാദി ബന്ധത്തെക്കുറിച്ച് സിപിഎം നേതാക്കൾ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.
Post Your Comments