KeralaLatest NewsNews

അങ്ങേയറ്റം മനുഷ്യത്വ രഹിതം; അന്യ സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി യുവമോര്‍ച്ച

കോഴിക്കോട്: അന്യ സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി യുവമോര്‍ച്ച. ഇത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.

മറ്റു സര്‍ക്കാരുകളെല്ലാം തങ്ങളുടെ നാട്ടുകാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമ്പോൾ പിണറായി സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളോട് തൊട്ടുകൂടായ്മ കാണിക്കുകയാണ്. മേയ് 1 ന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട ശ്രമിക് സ്പെഷ്യല്‍ ട്രെയിന്‍ ഉപയോഗപ്പെടുത്താത്തത് കേരളം മാത്രമായിരിക്കും.

ALSO READ: കോവിഡ്​ രോഗത്തില്‍ നിന്ന്​ മുക്തി നേടിയാലും പുരുഷ ബീജത്തില്‍ കൊറോണ​ വൈറസ്?​ ഞെട്ടിക്കുന്ന ​ പഠനം പുറത്ത്

മറുനാടന്‍ മലയാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിക്കണം. സാങ്കേതികപ്രശ്നം പറഞ്ഞ് അതിര്‍ത്തിയില്‍ മണിക്കൂറുകളോളം ആളുകളെ തടഞ്ഞുനിറുത്തി പരിശോധിക്കുന്നത് ശരിയല്ലെന്നും പ്രഫുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button