Latest NewsNewsIndia

ലോക്ക് ഡൗൺ, രാജ്യത്ത് നിർത്തി വെച്ച ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നത് സമ്പന്ധിച്ച് പുതിയ തീരുമാനമിങ്ങനെ

ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി നിർത്തിവെച്ച ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കുവാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മൂ​ന്നാം ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ മേ​യ് 17ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ ചൊ​വ്വാ​ഴ്ച മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് വീണ്ടും ആരംഭിക്കുവാനാണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി.

Also read : ട്രാക്കിൽ കാത്തിരുന്നത് വൻ ദുരന്തം; 20 ഓളം കുടിയേറ്റ തൊഴിലാളികളുടെ ജീവൻ സമയോചിതമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ആ​ദ്യ ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കുൾപ്പെടെ 15 സ​ർ​വീ​സു​കൾ ഡ​ൽ​ഹി​യി​ൽ​ നിന്നുമാണ് ആരംഭിക്കുക. അ​ഗ​ർ​ത്ത​ല, ദി​ബ്രു​ഗ​ഡ്, ഹൗ​റ, പാ​റ്റ്ന, ബി​ലാ​സ്പു​ർ, റാ​ഞ്ചി, ഭു​വ​നേ​ശ്വ​ർ, സെ​ക്ക​ന്ത​രാ​ബാ​ദ്, ബം​ഗ​ളൂ​രു, ചെ​ന്നൈ, മ​ഡ്ഗാ​വ്, മും​ബൈ സെ​ന്‍റ​ട്ര​ൽ, അ​ഹ​മ്മ​ദാ​ബാ​ദ്, ജ​മ്മു ത​വി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് മറ്റു സർവീസുകൾ. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഐ​ആ​ർ​സി​ടി​സി​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button