ജനീവ: കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയിലെവൂഹാന് സെന്‍ട്രല്‍ മാര്‍ക്കറ്റിന് വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ”വൈറസ് ലോകമൊട്ടുക്കും പടര്‍ന്നതില്‍ മാര്‍ക്കറ്റ് പങ്കുവഹിച്ചിട്ടുണ്ട്. എത്രത്തോളമെന്ന് വ്യക്തമല്ല. ഉറവിടം അവിടെയാണോ, അതല്ല അപ്രതീക്ഷിതമായി ചിലര്‍ക്ക് അവിടെ രോഗം വന്നുവെന്നതോ വ്യക്തമല്ല. ജീവനുള്ള മൃഗങ്ങളില്‍നിന്നാണോ, രോഗബാധിതരായ വ്യാപാരികളില്നിന്നാണോ അതല്ല, ഉപഭോക്താക്കള്‍ വഴിയാണോ എന്നതും അറിയില്ലെന്നും ഡബ്ല്യു.എച്ച്.ഒയുടെ ഭക്ഷ്യ സുരക്ഷാ വിദഗ്ധന്‍ ഡോ.പീറ്റര്‍ ബെന്‍ എംബാരിക് പറഞ്ഞു.
മാര്‍ക്കറ്റല്ല, വൂഹാന്‍ ലബോറട്ടറിയില്‍നിന്നാണ് രോഗം വ്യാപിച്ചതെന്ന യു.എസ് ആരോപണത്തിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും സംഘടന വ്യക്തമാക്കി.അതേസമയം, വൈറസിന് വുഹാനിലെ വൈറോളജി ലാബുമായി ബന്ധമുള്ളതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
പതിറ്റാണ്ടുകള്‍ക്കുശേഷം ഗംഗാജലം കുടിക്കാൻ യോഗ്യം, നടിയിലേക്കുള്ള അഴുക്കു ചാലുകൾ പൂട്ടി സീൽ വെച്ചു
വൈറസ് വ്യാപനത്തില്‍ ചൈനക്ക് പങ്കുണ്ടെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആരോപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ നിലപാട്. നേരത്തെ, വൈറസ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്താനാകില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്. വൈറസിന്റെ ഉറവിടം വൂഹാന്‍ ലാബാണെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആവര്‍ത്തിച്ചിരുന്നു.
Post Your Comments