Latest NewsKeralaNews

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇരുപതുകാരൻ അറസ്റ്റില്‍

ഇരുവരും തമ്മിൽ വീഡിയോ ചാറ്റ് നടത്തിയത്തിലൂടെ സംഘടിപ്പിച്ച പെൺകുട്ടിയുടെ അർദ്ധ നഗ്‌ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് പീഡനത്തിനിരയാക്കിയത്

കൊല്ലം : പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് പീഡനത്തിനിരയാക്കിയ ഇരുപതുകാരൻ പൊലീസ് പിടിയിൽ. കൊല്ലം ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച യുവാവ് പെൺകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല കൈവശപ്പെടുത്തി വിൽപന നടത്തുകയും രണ്ട് മൊബൈൽഫോൺ വാങ്ങുകയും ചെയ്തു. ഇതിൽ ഒന്ന് ഇയാൾ കൈവശം വയ്ക്കുകയും മറ്റൊന്ന് പെൺകുട്ടിക്ക് നൽകുകയുമായിരുന്നു. മാല കളഞ്ഞു പോയതായാണ് പെൺകുട്ടി രക്ഷകർത്താക്കളെ വിശ്വസിപ്പിച്ചത്. എന്നാൽ പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്താകുന്നത്. അറസ്റ്റിലായ സിദ്ദിഖ് ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയാണ്.

ഇരുവരും തമ്മിൽ വീഡിയോ ചാറ്റ് നടത്തിയത്തിലൂടെ സംഘടിപ്പിച്ച പെൺകുട്ടിയുടെ അർദ്ധ നഗ്‌ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് പീഡനത്തിനിരയാക്കിയത്. ആരുമില്ലാത്ത സമയങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നത്. ഇയാളുടെ നിരന്തര ശല്യം സഹിക്കാതെയാണ് പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്. തുടർന്നാണ് ബന്ധുക്കൾ കടയ്ക്കൽ പൊലീസിനെ സമീപിച്ചത്. ഇതോടെ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button