കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്റെ കട പൊലീസ് അടപ്പിച്ചു. മിഠായിത്തെരുവിലും വലിയങ്ങാടിയിലും അവശ്യ സാധാനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാനാണ് കലക്ടറുടെ അനുമതി ഉള്ളത്. നസറുദ്ദീന്‍ ഉൾപ്പടെ അഞ്ചു പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.
പൊലീസ് രാവിലെ മിഠായിത്തെരുവിലെത്തിയ വ്യാപാരികളോട് മടങ്ങിപോകാൻ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശവും മറികടന്നാണ് നസറുദ്ദീന്‍ കട തുറന്നത്. എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അവശ്യ സാധാനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെങ്കിലും മിഠായിത്തെരുവിൽ എല്ലാ കടകളും അടഞ്ഞുകിടക്കുകയാണ്. രാവിലെ ഏഴുമുതൽ അഞ്ചുവരെയാണ് ജില്ലയിൽ കടകളുടെ പ്രവൃത്തി സമയം.
Post Your Comments