അന്യസംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാത്ത കേരള സർക്കാരിൻെറ നടപടി പ്രതിഷേധാർഹമാണെന്നും അന്യസംസ്ഥാന മലയാളികളെ നാട്ടിൽ എത്തിക്കുവാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ജെ ആർ അനുരാജ് .അന്യസംസ്ഥാനത്തുള്ള മലയാളികക്ക് കേരളം പാസ് നിഷേധിച്ചതിനെ തുടർന്ന് അതിർത്തിയിൽ കുടുങ്ങിയവർക്ക് ഉടൻ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാന സർക്കാരുകളെല്ലാം അവരുടെ നാട്ടിലുള്ളവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കുമ്പോൾ കേരള സർക്കാർ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളോട് തൊട്ടുകൂടായ്മ്മ കാണിക്കുകയാണ്. ഈ മാസം 1 മുതൽ 17 വരെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ തീവണ്ടികൾ പ്രയോജനപ്പെടുത്താത് കേരളം മാത്രമാണെന്നും അനുരാജ് ചൂണ്ടിക്കാട്ടി.
അന്യസംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിച്ച് റെയിൽ ഗതാഗതവും KSRTC ഉപയോഗിച്ച് അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മലയാളികളെ നാട്ടിലെത്തിക്കാമെന്നിരിക്കെ മുഖ്യമന്ത്രി എന്തുകൊണ്ട് അതിന് തയ്യാറാവുന്നില്ല എന്നും മറ്റു സംസ്ഥാനങ്ങൾ പാസ് നൽകിയവർക്ക് കേരളം പാസ് അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാസ് നൽകാതെ
മണിക്കൂറുകളോളം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആളുകളെ അതിർത്തിയിൽ തടഞ്ഞുനിർത്തുന്നത് പ്രതിഷേധാർഹമാന്നെന്നും അദ്ദേഹം പറഞ്ഞു.യുവമോർച്ച ജില്ലാ പ്രസിഡന്റ് R സജിത്ത്, യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ:BG വിഷ്ണു എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നന്ദു എസ് നായർ, HS അഭിജിത്, SM ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments