USALatest NewsNewsInternational

വിദേശ രാജ്യത്ത് ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു

ന്യൂയോർക്ക് : ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ആ​ല​പ്പു​ഴ സ്വ​ദേ​ശി സു​ബി​ൻ വ​ർ​ഗീ​സ്(42) ആ​ണ് അമേരിക്കയിലെ ന്യൂയോർക്കിൽ മരിച്ചത്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഗൾഫിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. യുഎഇ, സൗദി എന്നീ രാജ്യങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. സൗദിയിൽ അതീഖയിലെ പച്ചക്കറി കടയിൽ ജോലി ചെയ്തുവരികയായിരുന്ന കൊല്ലം മൈനാകപ്പള്ളി കടപ്പതുണ്ടിൽ ഷരീഫ് ഇബ്രാഹിം കുട്ടി (43)യാണ് ഇന്നലെ വൈകിട്ട് മരിച്ചത്.ന്യൂമോണിയ ബാധിച്ച് ഷുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഖബറടക്കം സൗദിയിൽ. ഭാര്യ: സജ്ന. മക്കൾ: ജാസ്മിൻ ഷരീഫ്, മുഹമ്മദ് ഷാൻ. ദുബായിൽ  തൃശൂർ മതിലകം പുതിയകാവ് പയുന്തറ സ്വദേശി അബ്ദുൽ റസാഖ് (ഷുക്കൂർ–48 ) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചതോടെയാണ് മരണം സംഭവിച്ചത്.

Also read : തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നിറങ്ങി; ജീവന്‍ തുടിക്കുന്ന ഹൃദയം വഹിച്ചുകൊണ്ടുള്ള ആദ്യ ഹെലികോപ്ടര്‍ ദൗത്യം വിജയം

ഇ​തോ​ടെ കേ​ര​ള​ത്തി​നു പു​റ​ത്തു കോ​വി​ഡ് മൂ​ലം മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം  108 ആ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം യു​എ​ഇ​യി​ലാ​ണ്. 43  പേ​രാണ് മരണമടഞ്ഞത്.  ‌ യു​എ​സി​ൽ 38 പേ​രും മ​രണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button