ന്യൂഡൽഹി: കോവിഡിനോട് ഇന്ത്യ പെട്ടെന്ന് പ്രതികരിച്ചതിനാൽ വൈറസ് കേസുകൾ വളരെക്കുറച്ചേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ പ്രത്യേക കോവിഡ്–19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ. ലോക്ഡൗൺ നീക്കുമ്പോൾ കൂടുതൽ കേസുകൾ ഉണ്ടാകും. വരും മാസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകും. ജൂലൈ അവസാനത്തോടെ പകർച്ചവ്യാധിനിരക്ക് രാജ്യത്ത് വ്യാപകമാകും. പക്ഷേ ആളുകൾ ഭയപ്പെടേണ്ട. ഇന്ത്യ അസ്വസ്ഥപ്പെടേണ്ടതില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ നീക്കുന്നതോടെ അവിടവിടെയായി രോഗവ്യാപനമുണ്ടാകും. അതു നിയന്ത്രിക്കാനുമാകും. ജൂലൈ അവസാനത്തോടെ ഇത് ഏറ്റവും ഉയരത്തിലെത്തും. പക്ഷേ മെച്ചപ്പെടും. പകർച്ചവ്യാധി നിർദിഷ്ട മേഖലകളിലേക്ക് പരിമിതപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ അത് വളരെ വലുതല്ല. ഇന്ത്യയ്ക്ക് വ്യത്യസ്ത പ്രായപരിധിയുള്ള ജനവിഭാഗം ഉള്ളതിനാൽ രാജ്യത്തെ മൊത്തം മരണങ്ങൾ താരതമ്യേന കുറവാണെന്നും നബാരോ പറഞ്ഞു.
Post Your Comments