ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകും, ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് . കോവിഡിനോട് ഇന്ത്യ പെട്ടെന്നാണു പ്രതികരിച്ചതെന്നും അതിനാല്‍ കൊറോണ വൈറസ് കേസുകള്‍ വളരെക്കുറച്ചേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അതേസമയം, ജൂലൈ അവസാനത്തോടെ പകര്‍ച്ചവ്യാധിനിരക്ക് രാജ്യത്തു വ്യാപകമാകുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പ്രത്യേക കോവിഡ്-19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
Read Also : ബഹ്റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തും
‘ലോക്ഡൗണ്‍ നീക്കുമ്പോള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. പക്ഷേ ആളുകള്‍ ഭയപ്പെടേണ്ട. വരും മാസങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. എന്നാല്‍ ഇന്ത്യ അസ്വസ്ഥപ്പെടേണ്ടതില്ല എന്നാണ് കരുതുന്നത്.’- ഡോ. ഡേവിഡ് നബാരോ പറഞ്ഞു. ലോക്ഡൗണ്‍ നീക്കുന്നതോടെ അവിടവിടെയായി രോഗവ്യാപനമുണ്ടാകും. അതു നിയന്ത്രിക്കാനുമാകും. ജൂലൈ അവസാനത്തോടെ ഇത് ഏറ്റവും ഉയരത്തിലെത്തും. പക്ഷേ മെച്ചപ്പെടും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments