Latest NewsIndia

‘കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ മുസ്ളീം സമുദായവും വലിയ പങ്ക് വഹിക്കുന്നു, വഖഫ് ബോര്‍ഡുകള്‍ സംഭാവന ചെയ്തത് 51 കോടി’ വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രാലയം

ആവശ്യക്കാര്‍ക്ക് ഭക്ഷണം അടക്കമുള്ള കൊറോണ വൈറസ് ബാധിതര്‍ക്കായുള്ള ക്വാറന്റീന്‍-ഐസൊലേഷന്‍ സൗകര്യങ്ങള്‍ക്കായി രാജ്യത്തെ 16 ഹജ്ജ് ഹൗസുകള്‍ വിവിധ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ വഖഫ് ബോര്‍ഡുകള്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് 51 കോടി രൂപ സംഭാവന നല്‍കിയതായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. ഇതിനു പുറമേ ആവശ്യക്കാര്‍ക്ക് ഭക്ഷണം അടക്കമുള്ള കൊറോണ വൈറസ് ബാധിതര്‍ക്കായുള്ള ക്വാറന്റീന്‍-ഐസൊലേഷന്‍ സൗകര്യങ്ങള്‍ക്കായി രാജ്യത്തെ 16 ഹജ്ജ് ഹൗസുകള്‍ വിവിധ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.

ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ‘സീഖോ ഓര്‍ കമാവോ’ നൈപുണ്യവികസന പരിപാടിയ്ക്ക് കീഴില്‍ മുഖാവരണങ്ങളുടെ വലിയ തോതിലുള്ള ഉത്പ്പാദനം നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ന്യൂനപക്ഷ കാര്യമന്ത്രാലയത്തിന്റെ നൈപുണ്യവികസന പരിപാടിയ്ക്ക് കീഴില്‍ പരിശീലനം ലഭിച്ച 1500 ലേറെ ആരോഗ്യപാലന സഹായികള്‍ കൊറോണ രോഗികളുടെ ചികിത്സയില്‍ സഹായം നല്‍കുന്നു.

കള്ളപ്പണം വെളുപ്പിക്കൽ, സോണിയ ഗാന്ധിക്കും കോൺഗ്രസിനും കനത്ത തിരിച്ചടി: നാഷണല്‍ ഹെറാള്‍ഡിന്റെ മുംബൈയിലെ 11 നില കെട്ടിടം ജപ്തി ചെയ്തു

ആവശ്യക്കാര്‍ക്കിടയില്‍ ഇതിന്റെ വിതരണം പുരോഗമിക്കുകയാണ്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍, സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ‘ജാന്‍ ഭി ,ജഹാന്‍ ഭി ‘ എന്ന പേരില്‍ പ്രത്യേക കാമ്പയ്നിനു മന്ത്രാലയം തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Post Your Comments


Back to top button